Saturday 6 June 2015

Bitter gourd with dry shark


പാവയ്ക്ക  ഉണക്ക മീൻ (സ്രാവ് )  തോരൻ

See the English version here.

 ചേരുവകൾ 
1. പാവക്ക   കൊത്തിയരിഞ്ഞത്     1 കപ്പ്‌   ,
2. മീൻ    ചെറുതായി അരിഞ്ഞത്    1/ 2  കപ്പ് ,
3. തേങ്ങാ   ചിരകിയത്‌                        1/2  കപ്പ്‌ ,
കുഞ്ഞുള്ളി നാലായി മുറിച്ചത്        10,
ഇഞ്ചി  പൊടിയായി അരിഞ്ഞത്     ഒരു ചെറിയ കഷ്ണം ,
പച്ചമുളക് അരിഞ്ഞത്                         6,
ഉപ്പ്                                                               പാകത്തിന്,

4. കറിവേപ്പില                           ഒരു  തണ്ട് ,
കടുക്                                             ഒരു ചെറിയ  സ്പൂണ്‍,
വെളിച്ചെണ്ണ                                രണ്ട്  ചെറിയ സ്പൂണ്‍.

പാകം ചെയ്യുന്ന വിധം 
ഒരു പാത്രത്തിൽ  പാവക്ക, മീൻ, മൂന്നാമത്തെ ചേരുവകൾ ഇവയെല്ലാം ചേർത്ത്  കൈകൊണ്ട് നന്നായി യോജിപ്പിക്കുക .

ഒരു ചീനച്ചട്ടിയിൽ  എണ്ണ ഒഴിക്കുക, എണ്ണ ചൂടാകുന്ന സമയത്ത്‌ കടുക് ഇടുക. കടുക് പൊട്ടി കഴിയുമ്പോൾ കറി വേപ്പില  ചേർക്കുക. ഇതിലേക്ക് യോജിപ്പിച്ചു വച്ച   മിശ്രിതം ചേർത്ത് നന്നായി ഇളക്കി, ഒരു മൂടി വച്ച്  അടച്ചു വേവിക്കുക. ആവി വരുമ്പോൾ തീ കുറച്ചു വെക്കുക. ഇടയ്ക്ക് ഒന്ന് ഇളക്കി യോജിപ്പിക്കണം. വെന്ത് കഴിയുമ്പോൾ തീ നിർത്തുക .



No comments:

Post a Comment